മിനിസ്റ്റർസ് ചിൽഡ്രൻസ് ഫെലോഷിപ്പിന്റെ ഒന്നാമത് വാർഷിക ക്യാമ്പിന് മുട്ടുമണ്ണിൽ തുടക്കമായി
മുട്ടുമൺ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മിനിസ്റ്റർസ് ചിൽഡ്രൻസ് ഫെലോഷിപ്പിന്റെ ഒന്നാമത് വാർഷിക ക്യാമ്പിന് മുട്ടുമൺ ICPF ക്യാമ്പ് സെന്ററിൽ അനുഗ്രഹീത തുടക്കം. എ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ ഉദ്‌ഘാടനം ചെയ്ത പ്രസ്തുത യോഗത്തിന് എം.സി.ഫ് ചെയർമാൻ റവ. സാംകുട്ടി ജോൺ നേതൃത്വം നൽകി. പ്രഥമ സെഷനിൽ ഡോ. നഥാനയേൽ ജി. വി പ്രധാന സന്ദേശം നൽകി.
24 ഏപ്രിൽ തിങ്കളാഴ്ച തുടങ്ങി 26 ഏപ്രിൽ ബുധനാഴ്ച വരെ നടക്കുന്ന ക്യാമ്പിൽ റവ. റ്റി. ജെ. സാമുവൽ, റവ. ഡോ. കെ. ജെ. മാത്യു, റവ. ഡോ. ഐസക് വി. മാത്യു, റവ. പി. കെ. ജോസ്, റവ. പി. ബേബി, റവ. ഡോ. സന്തോഷ് ജോൺ, റവ. ഡി. ജോയ്, അജി ജോർജ് തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.