റീവൈവ് 2023 -ക്ക്‌ അനുഗ്രഹീത തുടക്കം

ഷാർജ: യു.പി.എഫ് – യു. എ. ഇ -യുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച റിവൈവ് 2023 ഷാർജ വർഷിപ്പ് സെന്ററിൽ ആരംഭിച്ചു. ‘ദൈവജനം നഷ്ടപ്പെട്ട മഹത്വം തിരികെ പ്രാപിക്കണം’ എന്ന് പ്രസിഡന്റ്‌ പാസ്റ്റർ നിഷാന്ത് എം. ജോർജ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. ലുക്കോസ് സുവിശേഷം 12:49 നെ അടിസ്ഥാനപ്പെടുത്തി ‘ദൈവമക്കൾ ആത്മാവിന്റെ തീയ്ക്കായി ആഗ്രഹിക്കണം എന്നും, യേശു ക്രിസ്തു ഭൂമിയിൽ വന്നത് മാനവരാശിയുടെ രക്ഷക്കാണെന്നും’ പ്രസംഗിച്ചു.

സീനിയർ പേട്രൻ പാസ്റ്റർ വിൽ‌സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു. പി. എഫ് കൊയർ സംഗീതാരാധന നടത്തി. കൺവൻഷൻ ഇന്നും, നാളെയും (April 25, 26) കൃത്യം 7:30ന് യോഗം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ലോകത്തിലെ ഏറ്റവുംവലിയ സഞ്ചാര പുസ്തകശാലയിലെ (ലോഗോസ് ഹോപ്പ്) മിഷനറിമാർ ഇന്നത്തെ കൺവെൻഷനിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading