ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്കാരം ഇന്ന്
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. ബൈക്ക് യാത്രികനായ റ്റി പി എം കോഴിക്കോട് സെന്റർ കയ്യുന്നി സഭാംഗവും ഗൂഡല്ലൂർ അയ്യൻകൊല്ലി ആശാരിയത്ത് ഫ്രാൻസിസിന്റെയും ജയയുടെയും മകനുമായ ജാൻസൺ ഫ്രാൻസിസ് (30) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഏപ്രിൽ 21 ന് റ്റി പി എം കയ്യുന്നി സഭാ സെമിത്തേരിയിൽ.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാൻസണ്‍ന് ഉടൻ തന്നെ ചന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരു ലാൻഡ് മാർക്ക് (ക്രിസ്പി ക്രീം) കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ജാൻസണും കുടുംബവും അത്തിബലെയിലായിരുന്നു താമസം. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെക്ക് കൊണ്ടുപോയി. ഭാര്യ: ദിവ്യ. മക്കൾ: ജോന, ജോഹൻ.