സഭാ ഹാൾ സമർപ്പണ ശുശ്രൂഷ നടന്നു
ഒറീസ്സ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഒറീസ്സ നോർത്ത് സോൺ കോരെപുട്ട് ജില്ലയിൽ കൊട്ട്പാട് ഏരിയയിൽ മല്ക്കമാൽ എന്ന ഗ്രാമത്തിൽ പുതുതായി പണിക്കഴിപ്പിച്ച ആരാധനാലയം ഏപ്രിൽ 10 ന് സമർപ്പണ ശുശ്രൂഷ നടന്നു.
ഐപിസി ഒറീസ്സ നോർത്ത് സോൺ പ്രസിഡന്റ് പാസ്റ്റർ വി. ടി ബാബു പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ ഏല്പിച്ചു.ഐപിസി ഒറീസ്സ നോർത്ത് സോൺ ട്രെഷറർ അനിമോൻ റ്റി., ഐപിസി പൂവത്തൂർ സഭ അംഗം ജേക്കബ് തോമസ്, സാമുവേൽ പി. തോമസ് എന്നിവർ പങ്കെടുത്തു. സുവി. എഡ്വിൻ സഞ്ജയ ഇവിടെ ശുശ്രൂഷിക്കുന്നു.