വേല തികച്ച് OM സ്ഥാപകൻ ജോർജ് വെർവർ; യാത്രയാകുന്നത് സുവിശേഷത്തിൻ്റെ ധീര പോരാളി
കെന്റ് (യു.കെ): ലോകസുവിശേഷികരണത്തിൽ അതുല്യമായ പങ്കുവഹിച്ച ധീര പോരാളി ജോർജ്ജ് വെർവർ നിത്യതയിൽ പ്രവേശിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ആയിരങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിച്ച ക്രിസ്ത്യൻ മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബിലൈസേഷന്റെ (OM) സ്ഥാപകനാണ്. ആധുനിക പ്രേഷിത ദൗത്യം രൂപപ്പെടുത്തിയെടുത്ത വ്യക്തിയാണ് ജോർജ്ജ് വെർവർ.
അദ്ദേഹത്തിന്റെ ദാസ്യത്വ ജീവിതശൈലിയും ആവേശഭരിതമായ നേതൃത്വവും 1000-ഓളം നേതാക്കളെ സ്വാധീനിച്ചു, ആഗോള തലത്തിൽ അനേകം നേതാക്കളെ വാർത്തെടുത്തു. ലോഗോസ്, ഡൂലോസ്, ലോഗോസ് ഹോപ്പ് കപ്പലുകളിലൂടെ ലോകമെമ്പാടും സുവിശേഷം അറിയിക്കുക എന്ന അദ്ദേഹത്തിന്റെ സ്വപ്നം യാഥാർത്ഥ്യമായി. ലോഗോസ് കപ്പൽ ഇപ്പോൾ യു.എ.ഇയിലെ റാസ് അൽ ഖൈമ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഭാര്യ ഡ്രെനയ്ക്കും മൂന്ന് കുട്ടികൾക്കും ആറ് പേരക്കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുക. സംസ്‍കാരം പിന്നീട്.