റിവൈവ് ഹാലിഫാക്സ് കോൺഫറൻസ് ഏപ്രിൽ 23ന്
നോവാസ്കൊഷ്യ: ഹെബ്രോൺ ഫെല്ലോഷിപ് ചർച്ച് ഹാലിഫാക്സ് ഒരുക്കുന്ന ഉണർവ്വ് യോഗം “റിവൈവ് ഹാലിഫാക്സ് കോൺഫറൻസ്” എന്ന പേരിൽ 2023 ഏപ്രിൽ 23 ന് പ്രാദേശിക സമയം വൈകിട്ട് 6 മണി മുതൽ 9:00 വരെ 6525 Summit St. Halifax ൽ വെച്ച് നടത്തപ്പെടുന്നു.
പ്രസ്‌തുത മീറ്റിങ്ങിൽ അനുഗ്രഹീത കർതൃദാസൻ ഡോ. ഫിന്നി ബെൻ ദൈവവചനത്തിൽ നിന്നു സംസാരിക്കും. ചർച്ച് ക്വയർ ആരാധനക്കു നേതൃത്വം നൽകും. കോൺഫറൻസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.