ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരിയിൽ ഉപവാസ പ്രാർത്ഥനയും പൊതുയോഗങ്ങളും
കാൻബറ: കാൻബറ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിവസത്തെ ഉപവാസ പ്രാത്ഥന ഏപ്രിൽ 17 മുതൽ 23 വരെ കാൻബെറയിലെ ഇംപാക്റ്റ് ചർച്ചിൽ (Impact Church Canberra, 200 Clive Steele Ave, Monash ACT 2904) വച്ച് നടത്തപ്പെടുന്നു. ഉപവാസ പ്രാർത്ഥനയിൽ ആദ്യത്തെ മൂന്നു ദിവസം പൊതുയോഗങ്ങളായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ യോഗങ്ങളും വൈകിട്ട് 6.30ന് ആരംഭിക്കും.
പൊതുയോഗങ്ങളിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ ബാബു ശാമുവേൽ എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. സി.പി.സി ഗായകസംഘം ആരാധനകൾ നയിക്കുകയും, പാസ്റ്റർ ഷിബു വറുഗീസ്സ് വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.