ഓസ്ട്രേലിയ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചസ്സ് വാർഷിക കണ്‍വൻഷൻ 14 മുതൽ
സിഡ്‌നി: ഓസ്ട്രേലിയ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചസ്സിന്റെ (AUPC) ആഭിമുഖ്യത്തിൽ വാർഷിക കണ്‍വെൻഷൻ ഏപ്രിൽ 14 മുതൽ 16 തീയതികളിൽ 178, എൽഡ്രിഡ്ജ് റോഡ്, ബാങ്ക്‌സ്‌ടൗൺ, സിഡ്നിയിൽ നടക്കും. ഏപ്രിൽ 14ന് വൈകിട്ട് 6:30ന് ആരംഭിച്ച് ഏപ്രിൽ 16ന് സംയുക്തരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും.
പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) ദൈവവചനത്തിൽ നിന്ന് സംസാരിക്കും. ഇവാ. ആഷർ ബെൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ AUPC സംഗീത ശുശ്രൂഷ നയിക്കും. ഓസ്ട്രേലിയയിലുള്ള വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എബ്രഹാം വർഗീസ് (പ്രസിഡന്റ്) മനു മാത്യു പുതുപ്പള്ളി (സെക്രട്ടറി) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.