ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് മാവേലിക്കരയിൽ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 10 തിങ്കളാഴ്ച രാവിലെ 9 മുതൽ 12 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 വരെ മാവേലിക്കര ഐ.ഇ.എം. സെൻ്റെറിൽ വെച്ച് നടക്കും. ‘യേശുവിൻ കൂടെ’ എന്നതാണ് ക്യാംപ് തീം.
റവ.ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ.തോമസ്, റവ.സാമുവേൽ പി.രാജൻ, റവ.സുനിൽ സഖറിയ, അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ.പീറ്റർ ജോയി, സുവി.കെ.സി.ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ രജ്ജിത്ത് ഫിന്നി, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും.
സൺഡേ സ്കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർഥികൾക്കുമാണ് പ്രവേശനം.
കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രത്യേക ക്ലാസുകൾ, മോട്ടിവേഷണൽ സെമിനാർ, കരിയർ ഗൈഡൻസ്, അഡിക്ഷൻ, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ബന്ധങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ക്ലാസുകൾ, അധ്യാപകർക്കായി നൂതന പരിശീലന ശില്പശാലകൾ തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ
ക്യാംപിൽ ക്രമികരിച്ചിട്ടുണ്ട്. 13 വയസിൽ താഴെയുള്ളവർക്ക് പ്രത്യേക സെഷനുകൾ നടക്കും.
എക്സൽ മിനിസ്ട്രീസ് ഇതിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. (12 വയസ് വരെയുള്ളവർക്ക് 200 രൂപാ മാത്രം )




- Advertisement -