കാനഡ റിവൈവൽ കോൺഫറൻസ് ജൂൺ 30 മുതല്‍

ടോറോന്റോ: ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാനഡ റിവൈവൽ കോൺഫറൻസ് ജൂൺ 30 മുതൽ ജൂലൈ 2 വരെ മിസ്സിസ്സാഗയിലും നയാഗ്രയിലുമായി നടക്കും. ജൂൺ 30 വെള്ളിയാഴ്ചയും, ജൂലൈ 1 ശനിയാഴ്ചയും വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗങ്ങൾ മിസ്സിസ്സാഗയിൽ വെച്ചും ജൂലൈ 2 ന് വൈകുന്നേരം 6 മുതൽ 9 വരെ നയാഗ്രയിൽ വെച്ചും നടക്കും.

എൽ-ഷദ്ദായി മിനിസ്ട്രിയുടെ സ്ഥാപകനും, ചെയർമാനും ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ടിനു ജോർജ് ഈ കോൺഫെറൻസിൽ പ്രസം​ഗിക്കും.

ബ്രദർ ജിബിൻ ടൈറ്റസ്, ബ്രദർ ഡാനി റ്റാക് എന്നിവർ ആരാധനകൾ നയിക്കും. പാസ്റ്റർ ഡിജു വർഗീസ് വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply