തൊടുപുഴ : ഇന്നലെ വൈകുന്നേരം തൊടുപുഴ AG സഭയിൽ വെച്ച് സെക്ഷന്റെ ഒരു പ്രത്യേക പ്രാത്ഥന യോഗത്തിൽ ഏകദേശം എണ്പതോളം പേരും സെക്ഷനിലെ എല്ലാ സഹശുശ്രുഷകന്മാരും പങ്കെടുക്കുകയും പൊതുയോഗനന്തരം സെക്ഷൻ പ്രിസ്ബിറ്റർ പാസ്‌റ്റർ പ്രസാദ് കോശി യോഗം പ്രാത്ഥിച്ചു ആശിർവാദം പറയുവാൻ പാസ്‌റ്റർ ബാബു തോമസിനെ ക്ഷണിച്ചു. പാസ്‌റ്റർ ബാബു തോമസ് (55) പ്രാത്ഥിക്കുകയും തുടർന്ന് ആശിർവാദം പറയുന്നതിന് മുമ്പായി കുഴഞ്ഞു വീഴുകയുമായിരുന്നു . ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രണ്ടുപതിറ്റാണ്ടു കാലത്തേ ശുശ്രുഷ തികച്ചു കത്തൃദാസൻ താൻ പ്രത്യാശവെച്ച ദേശത്തേക്കു യാത്രയായി .