‘സ്വവർഗ്ഗ വിവാഹം ഇന്ത്യൻ സംസ്ക്കാരത്തിന് എതിര്’: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് തയാറല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.
സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണ്. ഭാര്യഭര്‍തൃ സങ്കല്‍പ്പവുമായി സ്വവര്‍ഗ വിവാഹം ചേര്‍ന്ന് പോകില്ല. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവര്‍ഗ വിവാഹമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാഗ്മൂലത്തില്‍ അറിയിച്ചു.
വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരില്ല. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും സത്യവാഗ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെങ്കിലും, വിവാഹത്തിന് നിയമ സാധുത നല്കാന് കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാഗ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. രാജ്യത്ത് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെ വിവിധ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ ഹര്‍ജികളും ജനുവരി ആറിന് സുപ്രീംകോടതിയിലേക്ക് മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുന്നത്.