വാഹനാപകടം: സുവി. രാജു (62) നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല: വെട്ടിയാർ സ്വദേശിയായ സഞ്ചാര സുവിശേഷകൻ പുളിമൂട്ടിൽ പുത്തൻ വീട്ടിൽ രാജു (62) നിത്യതയിൽ ചേർക്കപ്പെട്ടു. കുമ്പനാടിന് സമീപം വഴിയരികിൽ കൂടി നടന്നു പോകവേ വാഹനം ഇടിക്കുകയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
വെട്ടിയാർ ഐ.പി.സി ബെഥേൽ സഭാംഗമാണ്. ഭൗതിക ശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: എൽസി രാജു. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓര്ത്താലും.