വള്ളംകുളം പേങ്ങാട്ടിൽ പി.എം. ദാനിയേൽ (92) നിര്യാതനായി

തിരുവല്ല :വള്ളംകുളത്തെ ആദ്യകാല വിശ്വാസികളിൽ ഒരാളായ പേങ്ങാട്ടിൽ പി.എം. ദാനിയേൽ (92) നിര്യാതനായി. സംസ്കാര ശുശ്രൂഷ മാർച്ച്‌ 18 ശനിയാഴ്ച നടക്കും. 1952 മുതൽ വള്ളംകുളത്തെ പെന്തെക്കോസ്തു മുന്നേറ്റത്തിനും ഐപിസി സഭയുടെ പ്രവർത്തനത്തിനും ഏറെ പ്രയത്നിച്ചു. സ്റ്റേറ്റ് കൗൺസിൽ അംഗം, കുമ്പനാട് ഡിസ്ട്രിക്ട് കൗൺസിൽ അംഗം, ദീർഘകാലം സൺ‌ഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ 70 വർഷത്തെ ആത്മീക ജീവിതത്തിൽ അനേകർക്കു അനുഗ്രഹം ആയിരുന്നു. 2005 മുതൽ 2018 വരെയും അമേരിക്കയിൽ ആയിരുന്ന സമയം അനേകം പ്രയർ ലൈനുകളിൽ സജീവാംഗംമായിരുന്നു. തോന്നിയമാലയിൽ മകളുടെ ഭവനത്തിൽ ആയിരുന്നു.

ഭാര്യ : Late അന്നമ്മ ദാനിയേൽ. മക്കൾ : Late ശമുവേൽകുട്ടി, പാസ്റ്റർ അനിയൻകുഞ്ഞ് വള്ളംകുളം (USA), പാസ്റ്റർ തങ്കച്ചൻ വള്ളംകുളം (U. K), Late എബ്രഹാം ദാനിയേൽ, റോസമ്മ(തോന്നിയാമല), Late : സൂസൻ പോൾ, പാസ്റ്റർ ഷാജി വള്ളംകുളം (ഭോപ്പാൽ). മരുമക്കൾ :-തങ്കമ്മ, മേരിക്കുട്ടി, സാജി, ഗേളി, തങ്കച്ചൻ, ബിജു, സന്ധ്യ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply