ഡബ്ലിൻ: ഐപിസി അയർലൻഡ് റീജിയന്റെ പ്രഥമ ജനറൽബോഡി ഫെബ്രുവരി 25ന് ഐ.പി.സി പി.സി.എ ചർച്ച് ഹാളിൽ നടന്നു. കൗൺസിൽ അംഗങ്ങളെയും വിവിധ പുത്രികാസംഘടനകളുടെയും വിവിധ ബോർഡുകളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഐപിസി അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. റ്റി. എബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു ഫിലിപ്പ്, ജോയിൻ സെക്രട്ടറി ഇവാഞ്ചലിസ്റ്റ് ഷൈൻ മാത്യു, ട്രഷറർ രാജൻ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.
പി വൈ പി എ ഭാരവാഹികളായിപാസ്റ്റർ അനീഷ് ജോർജ് (പ്രസിഡണ്ട്), ജിബി കെ ജോൺ (വൈസ് പ്രസിഡന്റ് പ്രസിഡണ്ട്), സബിൻ കെ ബാബു (സെക്രട്ടറി), ബിജി മാത്യു (ജോയിന്റ് സെക്രട്ടറി), ജിബി തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജോബിൻ ജോസ് ( ഡയറക്ടർ), ജസ്റ്റിൻ ഫിലിപ്പ് (ജോയിന്റ് ഡയറക്ടർ), ജിജി മാത്യു(സെക്രട്ടറി) ബെന്നി വർഗീസ് (ട്രഷറർ) എന്നിവരാണ് സൺഡേസ്കൂൾ ഭാരവാഹികൾ.
പ്രയർ ആൻഡ് ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായി പാസ്റ്റർ സാമുവൽ ഫിലിപ്പ് (ചെയർമാൻ) അരുൺ ജോർജ് (സെക്രട്ടറി), ജിനു കുര്യാക്കോസ് ( ജോയിൻ സെക്രട്ടറി) എന്നിവരാണ് ചുമതലകൾ നിർവ്വഹിക്കുന്നത്. ചാരിറ്റി ആൻഡ് മിഷൻ ബോർഡ് ഭാരവാഹികളായി ബാബുക്കുട്ടി തോമസ് ( ചെയർമാൻ), ജസ്റ്റിൻ സി കുര്യൻ (സെക്രട്ടറി), ബ്ലെസ്സന്‍ മാത്യു (ട്രഷറർ) എന്നിവരേയും റീജിയൺ പബ്ലിസിറ്റി കൺവീനറായി സിബി ഐസക്കിനേയും ജോയിൻ്റ് കൺവീനറായി ജിനു തോമസിനേയും തിരഞ്ഞെടുത്തു.




- Advertisement -