ഡി സാമുവേൽ (98) അക്കരെ നാട്ടിൽ
ശൂരനാട്: ശൂരനാട് നോർത്ത് നടുവിലെമുറി കല്ലുവിളയിൽ ഡി സാമുവേൽ (98) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐപിസി എബനേസർ ഇടയ്ക്കാട് സഭാംഗമാണ്. സംസ്കാരശുശ്രൂഷ മാർച്ച് 8 ബുധൻ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ ശോശാമ്മയാണ് ഭാര്യ.
ലീലാമ്മ, വിൽസൺ, പാപ്പച്ചൻ (റിട്ട. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ), മോളി എന്നിവർ മക്കളും ജോർജ്, അമ്മിണി, സോളി (പിഡബ്ല്യുഡി),രാജു ആന്റണി എന്നിവർ മരുമക്കളുമാണ്.