ഏ ജി വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്രാ: നോർത്ത് വെസ്റ്റേൺ സെക്ഷന്റെ സംയുക്ത ആരാധന
ഗുജറാത്ത്: വെസ്റ്റേൺ ഡിസ്ട്രിക്ട് കൌൺസിൽ ഓഫ് മഹാരാഷ്ട്രാ അസംബ്ലീസ് ഓഫ് ഗോഡ്, നോർത്ത് വെസ്റ്റേൺ സെക്ഷന്റെ ആഭിമുഖ്യത്തിൽ സൂറത്തിലുള്ള ജീവൻ ഭാരതി മണ്ഡൽ റോട്ടറി ഹാളിൽ വെച്ച് സംയുക്ത ആരാധന മാർച്ച് 5 ഞായറാഴ്ച നടക്കും. ഡിസ്ട്രിക്ട് സെക്രട്ടറി റവ. എൻ. ബി. ജോഷി ദൈവവചനം ശുശ്രൂഷിക്കും. സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോൺ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.