ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും

News: Nibu Vellavanthanam

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും 2023 ഏപ്രിൽ 7, 8, 9 തീയതികളിൽ ഐപിസി സൗത്ത് ഫ്ലോറിഡ ദൈവസഭയിൽ വച്ച് നടത്തപ്പെടും ( IPC SOUTH FLORIDA, 6180 NW 11 th STREET, SUNRISE, FLORIDA).

ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.

ക്രിസ്തുവിൽ പ്രസിദ്ധനും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ ഡോക്ടർ സാബു വർഗീസ് മഹായോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. റീജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ദിവസവും വൈകിട്ട് 6. 30ന് പൊതുയോഗം ആരംഭിക്കും.

ശനിയാഴ്ച രാവിലെ 10 ന് പി വൈ പി എ, സൺഡേസ്കൂൾ – സഹോദരി സമാജ യോഗങ്ങൾ വിവിധ സെക്ഷനുകളിലായി നടത്തപ്പെടും. ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത സഭായോഗവും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നി റീജിയൻ എക്സിക്യൂട്ടീവ് ഭാരവാഹികൾ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ഡോ. ജോയി എബ്രാഹം, ജിം ജോൺ മരത്തിനാൽ (ജനറൽ കൗൺസിൽ അംഗങ്ങൾ),
രാജു പൊന്നൊലിൽ (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ സിബി കുരുവിള പ്രയർ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.

ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളാണ് സൗത്ത് ഈസ്റ്റ് റീജിയനിലുള്ളത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.