ജോസഫ് പി എ (56) ഖത്തറിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ദോഹ : പെനിയേൽ അസംബ്‌ളി സഭാംഗവും, പെനിയേൽ അസംബ്‌ളി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പി എ എബ്രഹാമിന്റെ ഇളയ സഹോദരനുമായ ജോസഫ് പി എ (ഷാജി എബ്രഹാം, 56 വയസ്സ്) ഖത്തറിൽ വച്ച് ഫെബ്രുവരി 25 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ നാളുകളായി എ ബി എൻ ഗ്രൂപ്പിൽ സീനിയർ സ്റ്റാഫായി പ്രവർത്തിച്ച് വരികയായിരുന്നു. സംസ്കാരം മാർച്ച് 1 ന് ബുധനാഴ്ച ഖത്തറിൽ നടക്കും.

ഭാര്യ: ആനി ജോസഫ് (ഹെഡ് നഴ്‌സ്‌, ഹമദ് മെഡിക്കൽ കോർപറേഷൻ ഹോസ്പിറ്റൽ). മക്കൾ : ഷിജിൻ, ഷൈൻ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply