IDCC-PC QMPC സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ 09:30 ന്

KE NEWS DESK

ദോഹ: IDCC-PC യും QMPC യും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 24 വെള്ളിയാഴ്ച രാവിലെ 09:30 മുതൽ വൈകീട്ട് 04:00 വരെ IDCC ബിൽഡിംഗ്-2 ൽ വെച്ച് നടക്കും. ഖത്തറിലെ പ്രമുഖ മെഡിക്കൽ സ്ഥാപനമായ Aster DM ഹെൽത്ത് കെയറുമായി ചേർന്നാണ് ഈ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, വിഷൻ ടെസ്റ്റ്, ബി.എം.ഐ. തുടങ്ങിയവയോടൊപ്പം ജി.പി., ഡെന്റൽ, ഫിസിയോതെറാപ്പി മുതലായ സേവനങ്ങളും കൺസൽട്ടേഷനുള്ള സൗജന്യ കൂപ്പണുകളും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. QMPC സഭകളിൽ നിന്നുള്ള വോളന്റിയേഴ്‌സ് പ്രവർത്തനങ്ങളെ സഹായിക്കും. IDCC-PC ചെയർമാൻ പാസ്റ്റർ പി.എം. ജോർജ്ജ്, അഡ്മിനിസ്ട്രേറ്റർ ബ്രദർ റെജി വെണ്ണിക്കുളം, QMPC പ്രസിഡന്റ് പാസ്റ്റർ ബിനു വർഗീസ്, സെക്രട്ടറി ബ്രദർ. ജോൺ ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.

അബ്രഹാം കൊണ്ടാഴി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply