ഐ.പി.സി കർണാടക സ്റ്റേറ്റ് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ പോൾ വർക്കിയുടെ സഹധർമ്മിണി സാറാമ്മ പോൾ അക്കരെ നാട്ടിൽ
മംഗലാപുരം: ഐ.പി.സി കർണാടക സ്റ്റേറ്റ് സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ പോൾ വർക്കിയുടെ സഹധർമ്മിണി സാറാമ്മ പോൾ (94) മംഗലാപുരം
കങ്കനാടി ബഥേൽ കോട്ടേജ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കർണ്ണാടകത്തിൽ നിരവധി വർഷങ്ങളായി കത്തൃശുശ്രൂഷയിൽ പാസ്റ്റർ പോൾ വർക്കിയോടോപ്പം ചേർന്ന് നിരവധി സഭകൾ സ്ഥാപിക്കുകയും അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പരേത. സംസ്കാരം പിന്നീട്.
മക്കൾ: പി.വി.പോൾ, മാത്യൂ, ജോൺസൻ, ജോർജ്, ജോസഫ്, ഗ്ലാഡ്സൺ, സൂസൻ.
മരുമക്കൾ: ഗ്രേസി പോൾ, ഡോ.ഗ്ലാഡീസ് മാത്യൂ, മേഴ്സി ജോൺസൻ, ജെസി ജോർജ്, റിനി ജോസഫ്, ബിന്ദു ഗ്ലാഡ്സൺ, ബിജു ചാക്കോ.