ഇനിയും മുന്നോട്ട് | എബിൻ അലക്സ്

ക്രൈസ്തവ എഴുത്തുപുര ദിനപത്രം ആറാം വർഷത്തിലേക്ക് അഭിമാനത്തോടെ പ്രവേശിക്കുന്നതിൽ സന്തോഷിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ വളരെ മികച്ച രീതിയിൽ ഒരു ദിവസം പോലും മുടങ്ങാതെ ഓൺലൈൻ ദിനപത്രം പുറത്തിറക്കുവാൻ ഇടയായി. ചുരുങ്ങിയ കാലം കൊണ്ട് പത്രം വിജയിക്കുവാൻ കാരണമായത് എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണയും, പ്രാർത്ഥനയുമാണ്. വായനക്കാരിൽ നിന്ന് ലഭിക്കുന്ന വിലപ്പെട്ട പ്രതികരണങ്ങൾ മുന്നോട്ടു പോകുവാനുള്ള ആക്കം കൂട്ടുന്നു. ഞങ്ങൾക്ക് കിട്ടുന്ന വാർത്തകൾ കൃത്യതയോടും, പക്ഷാഭേദം ഇല്ലാതെയും പ്രസിദ്ധീകരിക്കുവാൻ കഴിയുന്നത് പത്രത്തിന്റെ വിശ്വാസീയത വർധിക്കുന്നു.

ഒരു പ്രാവശ്യം കൂടെ ക്രൈസ്തവ എഴുത്തുപുരയോടും, ഓൺലൈൻ ദിനപത്രത്തോടും കാണിക്കുന്ന സ്നേഹത്തിനും എല്ലാവർക്കും നന്ദി പറയുന്നു. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി എന്ന നിലയിൽ ക്രൈസ്തവ എഴുത്തുപുര ഡിജിറ്റൽ ഓൺലൈൻ ദിനപത്രം എഡിറ്റോറിയാൽ ബോർഡ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടർന്നും മുന്നോട്ട് കൊണ്ടുപോകുവാൻ എല്ലാ ആശംസകളും നേരുന്നു.

എബിൻ അലക്സ്
(ജനറൽ സെക്രട്ടറി, ക്രൈസ്തവ എഴുത്തുപുര)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading