ഐ.പി.സി ആലപ്പുഴ ഡിസ്ട്രിക്ട് കൺവൻഷൻ 9 മുതൽ
ആലപ്പുഴ: ഐപിസി ആലപ്പുഴ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ 49-ാമത് ആലപ്പുഴ കൺവൻഷൻ 9 മുതൽ 12 വരെ ചേപ്പാട് പ്രത്യാശാദീപം ഗ്രൗണ്ടിൽ നടത്തും. ഐപിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ഫിലിപ് പി. തോമസ്, ബി.മോനച്ചൻ, കെ.ജെ .തോമസ്, ജോൺസൺ സാമുവൽ, എ.ജെ.ചാക്കോ, ഡോ. രാജു എം.തോമസ്, ഷിബിൻ ജി. സാമുവൽ, സിസ്റ്റർ സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉപവാസ പ്രാർഥന, ഉച്ചയ്ക്ക് 2.30 മുതൽ സോദരീസമാജം വാർഷികം, ശനിയാഴ്ച 2 മുതൽ സൺഡേസ്കൂൾ – പിവൈപിഎ സംയുക്ത വാർഷികം, സമാപന ദിവസമായ ഞായർ രാവിലെ 8.30 മുതൽ സംയുക്ത സഭായോഗം എന്നിവയുണ്ടാകും. ചെങ്ങന്നൂർ ഹോളി ഹാർപ്സ് സംഗീത ശുശ്രഷയ്ക്ക് നേതൃത്വം നൽകും.




- Advertisement -