ഗോസ്പൽ ഫെസ്റ്റ് 23
തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഇവാഞ്ചലിസം വിഭാഗം ഒരുക്കുന്ന ഗോസ്പൽ ഫെസ്റ്റ് 23 സമ്മേളനം 2023 ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ RBH ബിൽഡിംഗ് (ലീല ഹാർഡ്‌വെയർ എതിർവശം) ചന്തമുക്ക്, വിതുരയിൽ വച്ച് നടക്കപ്പെടും.
പ്രസ്തുത മീറ്റിങ്ങിൽ ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ റവ.(ഡോ) സൈമൺ ചാക്കോ യുഎഇ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഗില്‍ഗാല്‍ വോയിസ് വിതുര ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോഹൻ മാത്യു, പാസ്റ്റർ രാജേഷ്, പാസ്റ്റർ ജയൻ ജോസഫ്, പാസ്റ്റർ സാംകുട്ടി തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും.


- Advertisement -

Comments are closed.