ബൈബിൾ കത്തിച്ചയാൾ പിടിയിൽ
കാസർകോട്: ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എരിഞിപുഴയിലെ മുഹമ്മദ് മുസ്തഫയെ(38) ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഐപിസി 153 എ, 295എ വകുപ്പുകൾ ചേർത്താണ് കേസ്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി
പ്രതിയെ റിമാൻഡ് ചെയ്തു.
നേരത്തെ ക്രിസ്മസ് ആഘോഷവേളയിൽ മുളിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുൽക്കൂട്
തകർത്ത കേസിൽ ഇയാൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തിരുന്നു.