റേച്ചൽ സൃഷ്ഠി ജേക്കബിന് രാഷ്ട്രപതി വെള്ളി മെഡൽ
ഡൽഹി: 2021-ലെ സായുധ സേനയിലെ 6 നഴ്‌സിങ് കോളേജുകളിലും മികച്ച നഴ്‌സിംഗ് വിദ്യാർത്ഥിക്കുള്ള രാഷ്‌ട്രപതി സിൽവർ മെഡൽ ലെഫ്റ്റനന്റ് റേച്ചൽ സൃഷ്ഠി ജേക്കബിന് ലഭിച്ചു.ഇപ്പോൾ കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ് ബാംഗ്ലൂരിൽ സേവനമനുഷ്ഠിക്കുന്നു. ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് ബർസാറും എഴുത്തുകാരനുമായ ജേക്കബ് വർഗീസിന്റെയും, എസ്തർ ജേക്കബിന്റെയും മകളാണ്.
2023ലെ 71-ാമത് ആംഡ് ഫോഴ്‌സ് മെഡിക്കൽ കോൺഫറൻസിൽ റേച്ചലിനെ അംഗീകരിക്കുകയും ഈ അവാർഡ് നൽകുകയും ചെയ്തു. ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ എല്ലാവിധ അനുമോദനങ്ങളും അറിയിക്കുന്നു.






- Advertisement -