എൻ എസ് എസ് മികച്ച വോളണ്ടിയർക്കുള്ള സംസ്ഥാനതല അവാർഡ് കരസ്ഥമാക്കി ഏബൽ ഫിന്നി
തിരുവല്ല: എൻ എസ് എസ് സംസ്ഥാനതലത്തിൽ മികച്ച വോളണ്ടിയർക്കുള്ള അവാർഡ് ഏബൽ ഫിന്നി കരസ്ഥമാക്കി. എറണാകുളം ജില്ലയിലെ രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ശ്രീ.വി.ശിവൻകുട്ടിയിൽ നിന്നും ഏബൽ അവാർഡ് ഏറ്റുവാങ്ങി..
ചർച്ച് ഓഫ് ഗോഡ് പൂവത്തൂർ സഭാശുശ്രൂഷകൻ ഫിന്നി എബ്രഹാമിൻ്റെയും സൂസൻ ഫിന്നിയുടെയും മകനാണ് തിരുവല്ല SCSHSS സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഏബൽ. സഹോദരൻ ജോയൽ ഫിന്നി. സണ്ടേസ്കൂളിലെ ദൈവ വചന പഠനവും ദൈവാശ്രയവുമാണ് ഈ അവാർഡ് ലഭിക്കുവാൻ തനിയ്ക്ക് പ്രചോദനമായതെന്ന് ഏബൽ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.




- Advertisement -