സംസ്ഥാനത്ത് പൊതുസ്ഥലത്തും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി
തിരുവനന്തപുരം: പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.