ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി: യൂത്ത് റിട്രീറ്റ് ജനുവരി 14 ന്
Theme: "Come Back to the Bible"
കോട്ടയം: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയുടെ ആഭിമുഖ്യത്തിൽ യൂത്ത് റിട്രീറ്റ് ജനുവരി 14 ശനിയാഴ്ച കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കും.
അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലിത്ത, ഫാദർ ഡോ. റെജി മാത്യു, ഡോ. കെ. പി. സജികുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
13 വയസു മുതൽ 40 വയസ് വരെ പ്രായ പരിധിയിൽ ഉള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുന്നവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കുക.
രജിസ്ട്രേഷന്റെ അവസാന തീയതി 10/01/23.
https://docs.google.com/forms/d/e/1FAIpQLSdkEbjsTJIfaqREEXvssJBkVyrCZsi7BDgYLDFZsP6wztl80g/viewform?usp=sf_link