അന്താരാഷ്ട്ര തലത്തില്‍ അത്ഭുതം തീര്‍ത്ത് മുന്നേറുന്ന സിബിന്‍ അലക്സ് മുല്ലപ്പള്ളിയുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്റെ വിജയ കഥ

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വിജയതന്ത്രങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നതിലൂടെ ഈ ചെറുപ്പകാരന്‍ അന്താരാഷ്ട്രതലത്തിലും രാജ്യത്തുടനീളവും ചെയ്യുന്നത് പകരം വയ്ക്കാനില്ലാത്ത സേവനമാണ്. പി വൈ പി എ യിലും സജീവ സാന്നിധ്യം ആയി നിറ കൊള്ളുന്നു.

രാഷ്ട്രീയ മേഖലയിലും സാമൂഹിക മേഖലയിലും തന്റേതായ കഴിവും പ്രയത്‌നവും കൊണ്ട് അത്ഭുതം തീര്‍ക്കുകയാണ് കൊട്ടാരക്കര സ്വദേശിയും, നെല്ലിക്കുന്നം ഐപിസി എബനേസർ സഭാംഗവും ;പാസ്റ്റർ വി സി ജോർജിന്റെ കൊച്ചുമകനും ആയ സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റും അദ്ദേഹത്തിന്റെ സംരംഭമായ സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന അഡൈ്വസിങ് കമ്പനിയും പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏറ്റവും മികച്ച നിലയില്‍ രാജ്യത്തെ കൈകാര്യം ചെയ്യാനും ഏറ്റവും മികച്ച വ്യക്തിത്വ രൂപീകരണത്തിനും ഒട്ടനവധി മാര്‍ഗങ്ങളും അറിവുകളും ഈ സംരംഭകന്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ട്. അത് തന്നെയാണ് പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിലും ബിസിനസ് അഡൈ്വസര്‍ എന്ന നിലയിലും ഈ സംരംഭകനെ വിജയത്തിലേക്ക് എത്തിച്ചതും.

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ലോക നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങി ഒട്ടനവധി സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുന്ന തരത്തിലാണ് സിബിന്‍ അലക്‌സ് പ്രവര്‍ത്തിക്കുന്നത്. എല്ലാ രാജ്യത്തെയും രാഷ്ട്രീയ സാഹചര്യം കൃത്യമായി പഠിക്കുകയും അവിടത്തെ സാമൂഹിക ചുറ്റുപ്പാടും പ്രശ്‌നങ്ങളും കൃത്യമായി മനസ്സിലാക്കുകയും ചെയ്താണ് ഇദ്ദേഹം ഓരോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സേവനം നല്‍കുന്നത്.

രാജ്യത്തെ മികച്ചതാക്കുക എന്ന ലക്ഷ്യവും രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതയുമാണ് സിബിന്‍ അലക്‌സ് മുല്ലപ്പള്ളി എന്ന ചെറുപ്പക്കാരനെ ഈ മേഖലയിലേക്ക് എത്തിച്ചത്. പൊളിറ്റിക്കല്‍ സ്ട്രാറ്റജീസ്, ബിസിനസ്സ് അഡൈ്വസേഴ്‌സ്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ബ്രാന്‍ഡ് ബില്‍ഡിംഗ് സ്ട്രാറ്റജീസ്, പി.ആര്‍ ആന്‍ഡ് പേഴ്‌സണല്‍ ബ്രാന്‍ഡിംഗ്, ഫണ്ട് റൈസിംഗ് കാമ്പയ്ന്‍, ഡാറ്റ കളക്ഷന്‍, ഡാറ്റ അനാലിസിസ്, സോഷ്യല്‍ മീഡിയ സ്ട്രാറ്റജീസ്, ക്രിയേറ്റിവ് കാമ്പയ്ന്‍ ആന്‍ഡ് പ്രൊമോഷന്‍സ് തുടങ്ങി ഒട്ടനവധി മേഖലയില്‍ ഇദ്ദേഹത്തിന്റെ സേവനം തേടിയെത്തുന്നവര്‍ നിരവധിയാണ്.

പിതാവ് അലക്‌സാണ്ടര്‍ ജോണ്‍ മുല്ലപ്പള്ളിയുടെയും അമ്മ മിനി അലക്സ് മുല്ലപ്പള്ളിയുടെയും ജീവിതവും അവരുടെ രാഷ്ട്രീയ സംരംഭ വ്യക്തികളുമായുള്ള ആത്മബന്ധവും സിബിന്‍ അലക്‌സ് എന്ന ഈ വ്യക്തിയേയും ചെറുപ്പത്തിലേ സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെ അമ്മയുടെ സഹോദരന്‍ സ്റ്റാന്‍ലി ജോര്‍ജ് മികച്ചൊരു പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നദന്യാവു എന്നിവരുടെ അഡൈ്വസറായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സിബിന്‍ അലക്‌സ് എന്ന വ്യക്തിക്ക് പകര്‍ന്ന് നല്‍കിയത് ഈ മേഖലയിലേക്ക് എത്താനുള്ള ആത്മവിശ്വാസം കൂടിയായിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് ഇന്ന് അറിയപ്പെടുന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റായി ഈ വ്യക്തിയെ മാറ്റിയതും.

ഈ മേഖലയിലേക്ക് ഇറങ്ങുന്നതിന് മുന്‍പായി രാഷ്ട്രീയ നേതാക്കളുമായി ആത്മബന്ധം സ്ഥാപിക്കാനും അവരെ കൃത്യമായി പഠിക്കാനുമാണ് സിബിന്‍ തീരുമാനിച്ചത്. അതിന് ശേഷമാണ് ഈ മേഖലയില്‍ സാമൂഹ്യ സേവന സംരംഭം സിബിന്‍ അലക്‌സ് മുല്ലപ്പള്ളി ആരംഭിക്കുന്നത്. ഇലക്ഷന്‍ ജയിക്കുക മാത്രമല്ല രാഷ്ട്രീയക്കാരന്‍ ചെയ്യേണ്ടതെന്നും സമൂഹത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ മികച്ച മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ രാഷ്ട്രീയക്കാരന് സാധിക്കണമെന്നും സിബിന്‍ അലക്‌സ് മനസ്സിലാക്കി.

ഒരു സംരംഭം എന്നതിനുപരി ഒരു സേവനം എന്ന ലക്ഷ്യത്തോടെയാണ് ഈ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ നല്‍കുന്ന അറിവ് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കുകയും മനുഷ്യര്‍ക്ക് നന്നായി ജീവിക്കാന്‍ സാഹചര്യമൊരുക്കുന്നതും വലിയ സന്തോഷത്തോടെയാണ് ഈ ചെറുപ്പക്കാരന്‍ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെയാണ് 23 എന്ന ചുരുങ്ങിയ വയസ്സിനുള്ളില്‍ ഇത്രത്തോളം അത്ഭുതം ഈ മേഖലയില്‍ തീര്‍ക്കാന്‍ സിബിന്‍ അലക്‌സ് മുല്ലപ്പള്ളിക്ക് സാധിച്ചതും.

ഇന്ന് രാജ്യത്തിന് പുറത്ത് നിന്ന് പോലും നിരവധി രാഷ്ട്രീയ നേതാക്കളും, സംരംഭകരും ഇദ്ദേഹത്തിന്റെ സേവനം തേടിയെത്തുന്നുണ്ട്. രാജ്യത്തിന്റെ മൂല്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ഏറ്റവും നന്നായി സിബിന്‍ അലക്സ് മുല്ലപ്പള്ളി അവര്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു. ജനങ്ങളുടെ ഇടയിൽ ദൈവനാമ മഹത്വത്തിന് വേണ്ടി ശക്തമായി പ്രവർത്തിക്കുകയും, യുവജങ്ങളുടെ ഇടയിൽ കർത്താവിനെ ഉയർത്തി കാട്ടി നല്ല മാതൃകയായി മാറുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply