ബ്ലെസ്സ് വണ്ണപ്പുറം ഇന്ന് മുതൽ
വണ്ണപ്പുറം: നാഷണൽ പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്തീയ കൺവെൻഷൻ ബ്ലെസ് വണ്ണപ്പുറം 2022 ഇന്ന് മുതൽ (ഡിസംബർ 28) ആരംഭിക്കുന്നു ഡിസംബർ 28,29,30 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ വണ്ണപ്പുറം സിറ്റി ഹോട്ടലിന് സമീപം നടക്കും. ഈ യോഗം ഡോ കെ വി പോൾ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യുകയും അനുഗ്രഹീതരായ പാസ്റ്റർ ജെയ്സ് പാണ്ടനാട്,പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ബി മോനച്ചൻ കായംകുളം എന്നിവർ ഈ ദിവസങ്ങളിൽ വചനം ശുശ്രൂഷിക്കുകയും ചെയ്യും . പാസ്റ്റർ അജിത്ത് ലൂക്ക് നേതൃത്വം നൽകുന്ന ഫിസ് ഗ്രേസ് ഗോസ്പൽ ബാൻഡ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഡിസംബർ 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഒരു മണി വരെ വണ്ണപ്പുറം ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വച്ച് ഫയർ കോൺഫറൻസ് നടക്കും.
ഈ മീറ്റിങ്ങുകളിൽ സിസ്റ്റർ തെരേസ പോൾ ഹൈദരാബാദ്,പാസ്റ്റർ ഷിന്റോ വർഗീസ് പെരുമ്പാവൂർ, പാസ്റ്റർ ചെയ്സ് ജോസഫ് എറണാകുളം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍ക്കും.

- Advertisement -
