ഫിലിപ്പ് സാബുവിന്റെ (67) സംസ്കാരം ഇന്ന്
തൃശൂർ: കുരിയച്ചിറ റ്റി പി എം സഭാംഗം മണ്ണുത്തി രാജീവ് ഗാന്ധി നഗറിൽ ഫിലിപ്പ് സാബു (ഇസാഫ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, റിട്ടയേർഡ് ഫാക്കൽറ്റി ഓഫ് കോളേജ് ഓഫ് കോ – ഓപ്പറേഷൻ ബാങ്കിങ് & മാനേജ്‌മന്റ്, ഫോർമെർ ഡയറക്ടർ ഓഫ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അഗ്രി ബിസിനെസ്സ് മാനേജ്‌മന്റ്) നിര്യാതനായി. സംസ്കാര ശുശ്രൂഷ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ റ്റി പി എം കുരിയച്ചിറ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കുകയും തുടർന്ന് 4 മണിക്ക് മാന്ദാമംഗലം റ്റി പി എം സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
പരേതൻ കോട്ടയം അരീപ്പറമ്പ് മരോട്ടിപ്പുഴ എം പി ഫിലിപ്പോസിന്റെയും ശോശാമ്മയുടെയും മകനാണ്.
ഭാര്യ: വെറ്ററിനറി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. ഡോ. ലൂസി സാബു.
മക്കൾ: എൽസ സാബു & വരുൺ അനിരുദ്ധൻ (അബുദാബി), ഏബൽ സാബു & ആൻ ഉമ്മൻ (യു എസ് എ )
സഹോദരങ്ങൾ: ജെയ്‌സി ധർമ്മിഷ്ടൻ (എടക്കര) ജിജി ജെയിംസ് (യു എസ് എ )