സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സാർവ്വദേശീയ കൺവൻഷൻ ശ്രീലങ്കയിൽ

വാർത്ത: ജെറിൻ ഒറ്റത്തെങ്ങിൽ

കൊക്കാവിള / (ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 മുതൽ 31 വരെ ചിലോവേ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധന ഹാളിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ബുധനാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

1920 കളുടെ തുടക്കത്തിൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരിൽ അറിയപ്പെടുന്ന സഭയുടെ സാർവ്വദേശീയ കൺവൻഷനുകൾ
ചെന്നൈയിൽ ഇരുമ്പല്ലിയൂരിലും കേരളത്തിൽ കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലും ശ്രീലങ്കയിൽ കോക്കാവിളയിലുമാണ് നടക്കുന്നത്.

ശ്രീലങ്കയിലെ മട്ടക്കുളിയായിലെ സഭാ ആസ്ഥാനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply