അഹവാ 2022: വിന്റർ വി ബി എസ് ഡിസംബർ 12 മുതൽ
അബുദാബി: മൂല്യാധിഷ്ഠിതമായ ഒരു ക്രിസ്തീയ തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ,അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷനും (APCCON), ക്രൈസ്തവ എഴുത്തുപുര യു എ ഇ ചാപ്റ്ററും സംയുക്തമായി ഒരുക്കുന്ന വിന്റർ വിബിഎസ് ‘അഹവാ’ ഡിസംബർ 12 മുതൽ 15 വരെ ഓൺലൈൻ ഫ്ലാറ്റ് ഫോം സൂമിൽ നടക്കും.
പുതു തലമുറകളുടെ ഹൃദയങ്ങളിൽ വിബിഎസുകളിലൂടെ ഇടം പിടിച്ച എക്സൽ ഇന്റർനാഷണൽ വിബിഎസ് നേതൃത്വം നല്കും .മൂന്നു സംഘടനകളും സംയുക്തമായി രൂപീകരിച്ച കമ്മറ്റി പ്രോഗ്രാമുകൾ ഏകോപിപ്പിക്കും. 15 നു മാതാപിതാക്കൾക്കായി പ്രത്യേക ക്ലാസുകൾ ക്രമീകരിക്കും .കുട്ടികൾക്കായി പ്രത്യേക സെക്ഷനുകളും, ടീം ചലഞ്ചും ഉണ്ടായിരിക്കും.
കുഞ്ഞുങ്ങളിൽ ദൈവം നൽകിയിരിക്കുന്ന ദൈവീക അനുഗ്രഹങ്ങളെ ,അവരുടെ ഹൃദയങ്ങളിൽ കോരിയിടുക എന്ന ലക്ഷ്യം മുൻനിർത്തി എക്സൽ ഒരുക്കുന്ന 5G(അഞ്ച് ഗിഫ്റ്റ് ) എന്ന തീമിൽ അധിഷ്ഠിതമയായിരിക്കും വിബിഎസ് നടക്കുക.
ഈ വിന്റർ അവധിയിൽ കുഞ്ഞുങ്ങക്ക് ഒരു ആത്മിക വിരുന്നായി ഈ വി ബി എസിനെ മാറ്റാനാണ് സംഘാടകർ ഒരുങ്ങുന്നത്.
വിബിഎസ് ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ റിബി കെന്നെത് (കെ ഇ യുഎഇ ചാപ്റ്റർ പ്രസിഡന്റ് ) അധ്യക്ഷത വഹിക്കുകയും, പാസ്റ്റർ ജേക്കബ് സാമുവേൽ (അപ്കോൺ പ്രസിഡന്റ് ) ഉദ്ഘാടനം നിർവഹിക്കുകയും, റവറന്റ് ഡോ. വിൽസൻ ജോസഫ് ( ഐപിസി ജനറൽ വൈസ് പ്രസിഡന്റ് ) ആശംസയും അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്യും. വിബിഎസ് സമാപന സമ്മേളനത്തിൽ റവ. ഡോ. കെ ഓ മാത്യു(നാഷണൽ ഓവർസിയർ ചർച്ച് ഓഫ് ഗോഡ് യുഎഇ) അനുഗ്രഹ പ്രാർത്ഥനയും ആശീർവാദവും നിർവഹിക്കും. കൂടാതെ വിവിധ സെക്ഷനുകളിൽ അപ്കോൺ, ക്രൈസ്തവ എഴുത്തുപുര ഭാരവാഹികളെ കൂടാതെ പാസ്റ്റർ ജേക്കബ് മുണ്ടക്കൽ (ശാരോണ്‍ ഫെലോഷിപ്പ് യുഎഇ റീജിയൻ പ്രസിഡന്റ്) പാസ്റ്റർ റെജി സാം (അസംബ്ലിസ് ഓഫ് ഗോഡ് യുഎഇ റീജിയൻ പ്രസിഡന്റ് ) പാസ്റ്റർ ജയദേവ് ജയരാജ് (സീനിയർ പാസ്റ്റർ അസംബ്ലീസ് ഓഫ് ഗോഡ് തമിഴ് ചർച്ച് അബുദാബി) പാസ്റ്റർ ബെന്നി പി ജോൺ (എം സി സി സൺഡേസ്കൂൾ ഡയറക്‌ടർ) ബ്രദർ സന്തോഷ് ഈപ്പൻ ( ഐസിപിഎഫ് യുഎഇ കോഡിനേറ്റർ ) തുടങ്ങിയവരും പങ്കെടുക്കും.




- Advertisement -