അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് 48 മണിക്കൂർ (ദ്വിദിന) ചെയിൻ പ്രയർ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ദ്വിദിന (48 മണിക്കൂർ) ചെയിൻ പ്രയർ ഡിസംബർ 1, 2 തീയതികളിൽ നടക്കും. നേരത്തെ 1 ദിവസം (24 മണിക്കൂർ) തുടർമാനമായി പ്രാർത്ഥന നടത്തിയിരുന്നു. ഡിസംബർ 1 വ്യാഴം രാവിലെ 6 നു ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. സഭാ ഡിസ്ട്രിക്ട് അസ്സി. സൂപ്രണ്ട് ഡോ. ഐസക് വി. മാത്യു ഉദ്ഘാടനം ചെയ്യും. അന്ന് വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന പൊതു പ്രാർത്ഥനാ സെഷനിൽ ഡോ. ടി. കെ. കോശിവൈദ്യൻ പ്രസംഗിക്കും. വെള്ളി വൈകിട്ട് 7 മുതൽ 9 വരെയുള്ള സെഷനിൽ ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സീനിയർ പാസ്റ്റർ ജോർജ് പി. ചാക്കോയാണ് പ്രധാന സന്ദേശം നല്കുന്നത്. ശനി രാവിലെ 4 മുതൽ 6 വരെയുള്ള സമാപന യോഗത്തിൽ സഭാ ഡിസ്ട്രിക്ട് കമ്മിറ്റിയംഗം പാസ്റ്റർ പി. ബേബി സന്ദേശം നല്കും.
ഒരു മണിക്കൂർ വീതം ഉള്ള സെഷനുകൾക്കു വിവിധ സഭകൾ, സെക്ഷനുകൾ, മിഷൻ കേന്ദ്രങ്ങൾ നേതൃത്വം നല്കും. നാല്പത്തെട്ടു മണിക്കൂർ തുടർച്ചയായി പ്രാർത്ഥന തുടരും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും.
ലോക ഉണർവിനായി തുടരുന്ന പ്രാർത്ഥനയുടെ ഭാഗമായാണ് പ്രാർത്ഥനാ ചങ്ങല സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്. ”Zoom ID 892 7064 9969
passcode: 2023 ലൂടെ പ്രാർത്ഥനയിൽ പ്രവേശിക്കാവുന്നതാണ്.
പ്രയർ ഡിപ്പാർട്ട്മെൻ്റ് വൈസ് ചെയർമാൻ പാസ്റ്റർ വി. ശാമുവേൽ, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റർ കുര്യാക്കോസ് എം.സി, പാസ്റ്റർ ക്രിസ്റ്റഫർ എം തുടങ്ങിയവർ നേതൃത്വം നല്കും.