പി വൈ പി എ അടൂർ വെസ്റ്റ് സെന്റർ സുവിശേഷ സദസ്സ് 27ന്
അടൂർ : ഗ്രാമങ്ങളിൽ യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം എത്തിക്കുക എന്ന സുവിശേഷീകരണ ദൗത്യത്തിന്റെ ഭാഗമായി പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്റെർ ഐപിസി ഗോസ്‌പെൽ സെന്റർ മാമ്മൂട് സഭയുടെ സഹകരണത്തോടെ 2022 നവംബർ 27 ഞായറാഴ്ച വൈകിട്ട് 5:30 മുതൽ മാമ്മൂട് കൈമലപ്പാറക്ക് സമീപം കുളഞ്ഞികൊമ്പിൽ ഭവനാങ്കണം സുവിശേഷ സദസ്സ് നടക്കും.
ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് അനുഗ്രഹ പ്രാർത്ഥന നിർവഹിക്കുകയും പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ സന്ദേശം നൽകുകയും ചെയ്യും.
സംഗീത ശുശ്രൂഷകൾക്ക് ഷാരോൺ വർഗീസ്, സുവി:എബി ശൂരനാട് എന്നിവർ നേതൃത്വം നൽകും. സെന്റർ പി വൈ പി എ പ്രസിഡണ്ടും മാമ്മുട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, സെന്റർ സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറർ ഫിന്നി കടമ്പനാട്, മാമ്മൂട് സഭാ സെക്രട്ടറി സന്തോഷ് എം ജെ, പി വൈ പി എ പ്രസിഡന്റ് സാജൻ ജോർജ് എന്നിവർ നേതൃത്വം നൽകും.




- Advertisement -