അനുസ്മരണം | മലബാറിനെ സ്നേഹിച്ച പാസ്റ്റർ.പി.ആർ ബേബി | ഫിന്നി കാഞ്ഞങ്ങാട്

1990 കളിൽ ഫെയ്ത്ത് സിറ്റി കളമശ്ശേരിയിലെ സഭാംഗങ്ങളുമായി മലബാറിൻ്റെ മേഖലകളിൽ കടന്ന് വന്നു മീറ്റിങ്ങുകൾ സംഘടിപ്പിക്കുകയും ഇവിടെയുള്ള സഭകൾക്ക് ആത്മീയ ഉണർവിന് കാരണമാകുകയും ചെയ്തിട്ടുണ്ട്. കൺവൻഷൻ പ്രഭാഷകരും പല സഭാനേതൃത്വങ്ങളും അവഗണിക്കുന്ന മലബാറിൻ്റെ മണ്ണിനെ, പ്രത്യേകിച്ച് കാസർഗോഡിനെ സ്നേഹിച്ച സുവിശേഷാത്മാവുള്ള ദൈവദാസനായിരുന്നു അദ്ദേഹം.. സഭാ വിശ്വാസികൾക്കും കൂട്ടുശുശ്രൂഷകർക്കും ശുശ്രൂഷയിൽ അവസരങ്ങൾ നൽകി വളർത്തെയെടുക്കുന്നത് അദ്ദേഹത്തിൻ്റെ ദർശ്ശനമായിരുന്നു.

എൻ്റെ പ്രിയ പിതാവ് വാഹനാപകടത്തിൽ പരിക്ക് പറ്റി ഭവനത്തിൽ വിശ്രമിക്കുമ്പോൾ പ്രിയ പാസ്റ്ററും അമ്മാമയും കടന്നു വന്ന് പ്രാർത്ഥിച്ചതും ആശ്വാസവചനങ്ങൾ നൽകി ശക്തീകരിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു. പ്രിയ ദൈവദാസൻ്റെ വിയോഗം ചർച്ച് ഓഫ് സമൂഹത്തിന് മാത്രമല്ല, ആഗോള പെന്തക്കോസ്ത് സഭകൾക്ക് തന്നെ തീരാനഷ്ടമാണ്.
പ്രിയ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ… സ്വർഗ്ഗീയ പ്രത്യാശയാൽ നിറയ്ക്കട്ടെ…
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിൻ്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

-Advertisement-

You might also like
Comments
Loading...