വയനാട് സംയുക്ത സഭാ ലഹരിവിരുദ്ധ സന്ദേശയാത്ര സമാപിച്ചു
വയനാട്: ലഹരി മരുന്നിൻ്റെ കള്ളക്കടത്തും ഉപയോഗവും കൊച്ചുകുട്ടികളിൽ പോലും വ്യാപകമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ സഭകളിലെ പാസ്റ്റർമാരുടെയും യുവജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ വളരെ അടുക്കും ചിട്ടയോടും നടന്ന ദിദ്വിന ലഹരിവിരുദ്ധ സന്ദേശയാത്ര ബൈബിൾ വീക്ഷണത്തിൽ എന്ന പ്രോഗ്രാം സമാപിച്ചു. കൽപ്പറ്റ എച്ച്.ഐ.എം. സ്കൂളിന് സമീപം തയ്യാർ ചെയ്ത പന്തലിൽ ആരംഭിച്ച സന്ദേശ യാത്ര മുട്ടിൽ, മീനങ്ങാടി, കാക്കവയൽ, സുൽത്താൻ ബത്തേരി, ആറാം മൈൽ, ചീയമ്പം, പുൽപ്പള്ളി, കൽപ്പറ്റ പുതിയ സ്റ്റാൻറ്, പിണങ്ങോട്, കാവുംമന്ദം,
പടിഞ്ഞാറത്തറ, തരുവണ, കൊയിലേരി, പയ്യംപള്ളി, ദാസനക്കര, പനമരം എന്നിവടങ്ങളിൽ പര്യടനം നടത്തി ലഹരിക്കെതിരെ ബൈബിൾ വിഷണത്തിലുള്ള പ്രഭാഷണങ്ങൾ നടത്തി. മേൽപ്പറഞ്ഞ വിഷയങ്ങൾക്ക് ക്രിസ്തുവിലൂടെയുള്ള ശാശ്വത പരിഹാരം, ക്രൂശ് മരണം, പാപമോചനം, രക്ഷ, മരണാനന്തര ജീവിതം എന്നിവയെല്ലാം ഓരോ പ്രഭാഷണത്തിലും ഊന്നിപ്പറഞ്ഞു. പ്രത്യേക യൂണിഫോമും ,തൊപ്പിയും , വെള്ള ഫ്ലാഗും, വർണ്ണക്കളറിലുള്ള പ്ലാക്കാർഡുകളും ഏന്തി അൻതോളം വരുന്ന സന്ദേശവാഹകർ വിവിധവാഹനങ്ങളിലാഒരുമിച്ച്നീങ്ങുന്നത് ആകർഷകമായ കാഴ്ചയായി. ദൂരെ മാറി നിന്ന പൊതു ജനങ്ങൾ പോലും വചന ശ്രവണത്തിനായി കാതോർക്കുന്നത് ആനന്ദം പകരുന്ന ദൃശ്യമായിരുന്നു. മഴ ചെറിയ തടസങ്ങൾ സൃഷ്ടിച്ചുവെങ്കിലും എല്ലാ പ്രോഗ്രാമും ഭംഗിയായി നടന്നു.
കൽപ്പറ്റ എം.എൽ.എ അഡ്വ.ടി.സിദ്ധിക്ക്, കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടിയും പങ്കെടുക്കുകയും ലഹരിക്കെതിരായി പ്രവർത്തിക്കുന്ന പെന്തക്കോസ്ത് സഭകളുടെ പ്രയ്തനങ്ങളെ പ്രശംസിച്ച് സംസാരിക്കുകയും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു. പാസ്റ്റർമാരായ.കെ.കെ.മാത്യു,കെ.ജെ. ജോബ്, തോമസ് തോമസ്, അനീഷ് ഐപ്പ്, ഇ.വി.ജോൺ, സാം തോമസ്, പി.വൈ. ഗീവർഗ്ഗീസ് , ടി.വി. ജോയി, സജേഷ് തുടങ്ങി നിരവധി പ്രഭാഷകർ ഓരോ സ്ഥലങ്ങളിലും ശക്തമായും വ്യക്തതയോടും കൂടെ പ്രസംഗിച്ചു. സന്ദേശ യാത്രാകൺവീനർ പാസ്റ്റർ കെ.ജെ.ജോബ് അധ്യക്ഷത വഹിക്കുകയും യാത്രക്ക് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങൾക്ക് നേതൃത്യം നൽകുകയും ചെയ്തു.ഓരോ സ്ഥലത്തും സന്ദേശവാഹകരോടൊപ്പം നൂറ് പൊതുജനങ്ങളും ലഹരിവിരുദ്ധ പ്രതിജ്ഞയും ഏറ്റ് ചൊല്ലുന്നുണ്ടായിരുന്നു.
ചില സെക്കുലർ T.V ചാനലുകളും സെക്കുലർ ഓൺലൈൻ ന്യൂസുകളും ദിനപത്രങ്ങളും നമ്മുടെ ഈ യാത്രയുടെ വാർത്തകൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ ചെല്ലുന്ന ഒരോ സ്ഥലത്തും അധികം മുഖവുരകൾ ആവശ്യമായി വന്നില്ല.
രക്ഷാ സന്ദേശവും അടങ്ങിയ (George KoshyMylapra എഴുതിയ ) ‘ആസ്വദിക്കാം ജീവിത ലഹരി – ഒരു മദ്യ കുപ്പിയുടെ കുമ്പസാരം’ എന്ന ബുക്ക്ലറ്റും, (Veeyapuram Georgekutty എഴുതിയ) ‘ മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി’ എന്ന ബുക്കും, ‘ജീവിത പരാജയങ്ങളെ എങ്ങനെ വിജയങ്ങളാക്കാം ‘ എന്ന ബുക്ക്ലറ്റും, പ്രസിദ്ധമായ ‘തമ്പിയുടെ ഹൃദയവും’ എന്ന ബുക്ക്ലറ്റും വ്യാപകമായി വിതരണം ചെയ്തപ്പോൾ താത്പര്യത്തോടെ ജനങ്ങൾ വാങ്ങുന്നതും കൗതുകരമായ കാഴ്ചയായിരുന്നു.