ഐപിസി വടക്കഞ്ചേരി സെന്റർ ഏകദിന ഉപവാസ പ്രാർത്ഥനയും പൊതുയോഗവും സെപ്റ്റംബർ 28 ന്
വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ പ്രാർത്ഥനയും പൊതുയോഗവും സെപ്റ്റംബർ 28 ബുധനാഴ്ച നടക്കും.
പാസ്‌റ്റേഴ്സ് കുടുംബ ഉപവാസ പ്രാർത്ഥന രാവിലെ 10 ന് മംഗലം ഡാം ഐപിസി പേനിയേൽ സഭയിലും പൊതുയോഗം വൈകിട്ട് 6.30 ന് വടക്കഞ്ചേരി ഐപിസി ഗോസ്പെൽ സെന്ററിലും നടക്കും. പാസ്റ്റർ അനിഷ് തോമസ് ദൈവവചനത്തിൽ നിന്ന് സംസാരിക്കും.