പി.വൈ.പി.എ മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് പ്രവർത്തനോദ്ഘാടനവും പ്രതിനിധി സമ്മേളനവും നടന്നു
മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് പി. വൈ.പി.എയുടെ 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 18 ഞായർ വൈകിട്ട് 4ന് ഐ പി സി ഏബനേസർ വഴുവാടിയിൽ വെച്ച് നടന്നു.
ഡിസ്ട്രിക്ട് പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ മജോ പീറ്റർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഡിസ്ട്രിക്ട് മിനിസ്റ്റർ റവ. ഡോ. ജോൺ കെ മാത്യു 2022-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ് പി വൈ പി എ സെക്രട്ടറി പാസ്റ്റർ ഷിബിൻ സാമൂവൽ മുഖ്യപ്രഭാഷണം നടത്തി.
23ൽ പരം നിർദേശങ്ങൾ ഉൾപ്പെട്ട പ്രവർത്തന പദ്ധതികളുടെ പ്രകാശനം ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ പി വി. ജോൺ നിർവഹിക്കുകയും ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ പി വി ജോർജ്കുട്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.
പാസ്റ്റർ മജോ പീറ്റർ, ഇവ അനീഷ് വഴുവാടി, അശിഷ് വർഗീസ്, ജോബിൻ ബാബു, ബിബിൻ മാത്യു,പാസ്റ്റർ മാക്സ് വെൽ എം ആർ, ഗിൽബർട്ട് സാമൂവൽ,മെൽവിൻ, ഷിബിൻ പ്രെസാദ്, രഞ്ജിത്, എന്നിവർ നേതൃത്വം നൽകി.






- Advertisement -