ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ന്യൂസിലാൻഡ് കൺവൻഷൻ സെപ്റ്റംബർ 23 മുതൽ

ഓക്കേലാൻഡ്: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ന്യൂസിലാൻഡിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ന്യൂസിലാൻഡ് കൺവൻഷൻ സെപ്റ്റംബർ 23 വെള്ളി മുതൽ 25 ഞായർ വരെ 2010 ഓക്കേലാൻഡ് 77 യുഡിസ് റോഡിലെ പകുരങ്ക ഹൈറ്റ്സ് സ്കൂളിൽ നടക്കും.
ദിവസവും വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം, ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് സെമിനാറും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 ന് സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ന്യൂസിലാൻഡിലെ ഓക്കേലാൻഡ്, വെല്ലിങ്ഡോൺ എന്നിവിടങ്ങളിലെ സഭയുടെ ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply