ന്യൂ ഇന്ത്യ ദൈവസഭാ സൺഡേ സ്കൂൾ വാർഷിക പരീക്ഷ നവംബർ 20 ന്
ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭാ സൺഡേ സ്കൂൾ വാർഷിക പരീക്ഷ നവംബർ 20 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വാർഷിക പരീക്ഷക്ക് ലിസ്റ്റ് എത്തിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ന് ആണ്. വാർഷിക പരീക്ഷയിൽ 70% മുകളിൽ മാർക്ക് ഉള്ളവർക്ക് ബോർഡ് (മെറിറ്റ്) എക്സാം ഡിസംബർ 26 തീയതി വിവിധകേന്ദ്രങ്ങളിൽ വെച്ച് നടക്കും. മെറിറ്റ് പരീക്ഷയ്ക്കുള്ള ലിസ്റ്റ് നവംബർ 27ന് മുമ്പ് ഓഫീസിൽ എത്തിക്കേണ്ടതും സഭ ശുശ്രൂഷകന്മാർ സൺഡേ സ്കൂൾ ലോക്കൽ സെന്റർ റീജണൽ സെക്രട്ടറിമാർ തുടങ്ങിയ ഭാരവാഹികൾ ബോർഡിന്റെ നേതൃത്വത്തിൽ പരീക്ഷകൾക്ക് നേതൃത്വം നൽകും




- Advertisement -