ക്രൈസ്തവർക്കെതിരേയുള്ള അതിക്രമം: സു​പ്രീം​കോ​ട​തി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ക്രൈ​​​​​സ്ത​​​​​വ​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കും ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി തേ​​​ടി സ​​​മ​​​ർ​​​പ്പിച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​യം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി.
ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്, ഹ​​​​​രി​​​​​യാ​​​​​ന, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ഒ​​​​​ഡീ​​​​​ഷ, ഛത്തി​​​​​സ്ഗ​​​​​ഡ്, ജാ​​​​​ർ​​​​​ഖ​​​​​ണ്ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട പൊ​​​​​തു​​​​​താ​​​​​ത്പ​​​​​ര്യ​​​​​ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലാ​​​​​ണ് ജ​​​​​സ്റ്റീ​​​​​സ് ഡി.​​​​​വൈ. ച​​​​​ന്ദ്ര​​​​​ചൂ​​​​​ഡും ജ​​​​​സ്റ്റീ​​​​​സ് ഹി​​​​​മ കോ​​​​​ലി​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന ബ​​​​​ഞ്ചി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശം. വ്യ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ഒ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് ക​​​​​രു​​​​​താ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ചു.
ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ല​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും വെ​​​​​ബ്പോ​​​​​ർ​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ഉദ്ധരി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​താ​​​ണെ​​​ന്നും യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​വു​​​​​മാ​​​​​യി ഇ​​​​​തി​​​​​നു ബ​​​​​ന്ധ​​​​​മി​​​​​ല്ലെ​​​​​ന്നും സോ​​​​​ളി​​​​​സി​​​​​റ്റ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ തു​​​​​ഷാ​​​​​ർ മേ​​​​​ത്ത കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചു.
സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു ര​​​​​ണ്ടു​​​​​മാ​​​​​സ​​​​​ത്തെ സ​​​​​മ​​​​​യ​​​​​വും കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply