സ്വാതന്ത്യദിനാഘോഷം നടത്തി ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ
മാവേലിക്കര: ഇന്ത്യാ മഹാരാജ്യം 75മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിനും പങ്കാളികളാകുവാൻ കഴിഞ്ഞു. മാവേലിക്കര കൊച്ചാലുംമൂട്ടിൽ നടന്ന ചടങ്ങിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻ്റ് ആഷേർ മാത്യു പതാകയുയർത്തി. ശ്രദ്ധ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ പീറ്റർ ജോയി, കാനഡാ ചാപ്റ്റർ പ്രസിഡൻ്റ് വിൽസൻ സാമുവേൽ, കേരളാ ചാപ്റ്റർ പ്രസിഡൻ്റ് ഡോ ബെൻസി ജി ബാബു, സെക്രട്ടറി സുജ സജി എന്നിവർ സംസാരിച്ചു.