സിതാപുരി സി ഇ എം ഏകദിന യുവജന സമ്മേളനം നാളെ
ഡൽഹി: സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സി ഇ എം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന യുവജന സമ്മേളനം നാളെ ഓഗസ്റ്റ് 15ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെ ഡാബ്രി മോഡ് മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 3ന് സമീപമുള്ള സിതാപുരി ശാരോൻ ചർച്ചിൽ വച്ച് നടക്കും. ‘ഫ്രീഡം ഇൻ ക്രൈസ്റ്റ്’ (ഗലാത്യർ 5:1) എന്നതാണ് ചിന്താവിഷയം. സിസ്റ്റർ പ്രീതി ബിനു (എക്സൽ മിനിസ്ട്രീസ്) ക്ലാസ്സെടുക്കും. പാസ്റ്റർ സ്റ്റാൻലി തോമസ് ഐസക് ആരാധനയ്ക്ക് നേതൃത്വം നൽകും. ഇന്ററാക്റ്റീവ് സെഷൻ, സിംഗ് & പ്രയ്‌സ്, ആക്ടിവിറ്റി സെഷൻ തുടങ്ങിയവ പ്രത്യേകതകളായിരിക്കും. 13-28 വയസ് വരെയുള്ളവർക്കാണ് പ്രവേശനം.