അനു ഗ്രേസ് ചാക്കോയിക്ക് എം എസ് സിക്ക് ഒന്നാം റാങ്ക്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും MSC ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് ബിഹേവിയർ സയൻസിൽ അനു ഗ്രേസ് ചാക്കോ ഒന്നാം റാങ്ക് കരസ്ഥമാക്കി. ദൈവസഭ ഒറവയ്ക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ അനി ചാക്കോയുടെയും സിസ്റ്റർ ബ്ലെസ്സിയുടെയും മൂത്ത മകളാണ് അനു ഗ്രേസ് ചാക്കോ. ഭർത്താവ് ജോജോ മോൻ പി ജെ.
ഒരുപാട് ബുദ്ധിമുട്ടുകളുടെയും വേദനകളുടെയും നടുവിൽ അനേകരുടെ സഹായവും പ്രാർത്ഥനയും പ്രോത്സാഹനവും ദൈവത്തിന്റെ വലിയ കൃപയും നിമിത്തമാണ് തനിക്ക് ഉന്നത ജയം ലഭിക്കുവാൻ ഇടയായത്. ക്രൈസ്തവ മാസികകളിൽ കോളേജ് വിദ്യാഭ്യാസ കാലഘട്ടം മുതൽ എഴുതുവാനുള്ള കൃപയും അവസരവും ദൈവം തനിക്ക് നൽകിക്കൊടുത്തിട്ടുണ്ട്. കൗൺസിലിംഗ് മേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് അനേകർക്ക് ആശ്വാസം ഏകണം എന്നുള്ളതാണ് തന്റെ ആഗ്രഹം.