കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ദൈവ ദാസന്മാരുടെ കുടുംബങ്ങളുടെ സമ്മേളനം ആഗസ്റ്റ് 16ന്

കോട്ടയം: ‘തളരുരുത് . ഒറ്റക്കല്ല. വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്, സഭാ / സംഘടന വ്യത്യാസമില്ലാതെ ക്രിസ്തീയ ശുശ്രൂഷയിലിരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ മാരുടെ ഭാര്യമാരുടേയും മക്കളുടേയും കോൺഫറൻസ് 2022 ആഗസ്റ്റ് 16ന് ഇന്ത്യൻ സമയം വൈകിട്ട് 6.50 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും.
ശുശ്രൂഷയിൽ കത്തി ജ്വലിച്ച് നിന്ന ദൈവദാസന്മാർ പെട്ടന്ന് ലോകം വിട്ട് യാത്രയായപ്പോൾ അതുവരെയുണ്ടായിരുന്ന എല്ലാ അംഗീകാരങ്ങളും നഷ്ടപ്പെട്ടത് പോലെ അനുഭവപ്പെട്ടവർ
എത്രയധികം.
സഭാ / സംഘടനാ ലീഡേഴ്സ് സംബന്ധിച്ച് സംസാരിക്കുന്നു. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.ബാബു ചെറിയാൻ – പിറവം മുഖ്യ സന്ദേശം നൽകും. സിസ്റ്റർ. ലില്ലീ വർഗ്ഗീസ് IET ഡൽഹി സ്വാന്തന സന്ദേശം പങ്ക് വയ്ക്കും.
ഓപ്പൺ ഫോറത്തിൽ,
വിയോഗ ദു:ഖത്തിലൂടെ കടന്ന് പോയ (ആഗസ്റ്റ് ഒന്നിന് സംഭവിച്ച അപകടം നിമിത്തം വെണ്ണിക്കുളത്ത് വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട CGI പാസ്റ്റർ വി.എം. ചാണ്ടിയുടെ സഹധർമ്മിണിയും, ശുഭ തുറമുഖമണഞ്ഞ ഫേബ, ബ്ലസി എന്നീ മക്കളുടെ മാതാവുമായ) സിസ്റ്റർ.ഷാൻ്ററി ചാണ്ടി കട്ടപ്പന, ഏലിയാമ്മ കോശി FTS മണക്കാല, സരോജം എം. പൗലോസ് രാമേശ്വരം, മേരി തോമസ് മാത്യൂസ് ഉദയപൂർ, ഡോ. മോളി എബ്രഹാം – ഡൂലോസ് ആലുവ, ഗായിക നിർമ്മലാ പീറ്റർ – തിരുവല്ല, ബിജി സിസിൽ ചീരൻ തുടങ്ങിയവർ കടന്ന് പോയ ദുഷ്കര പാതകളെക്കുറിച്ച് സംസാരിക്കും.
ഒത്തുകൂടാനുംപരസ്പരം സംസാരിക്കാനും ഭാരങ്ങൾ പങ്ക് വയ്ക്കാനും ഉള്ള ഒരു വേദിയായി ഇത് മാറും.

Join Zoom
https://us02web.zoom.us/j/86398347707
സൂം ഐഡി: 863 9834 7707
(പാസ്സ്കോഡ് ആവശ്യമില്ല)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply