ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ

വാർത്ത: ഫിന്നി രാജു ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. ഡോ. സാബു വർഗീസ് (ന്യൂയോർക്ക്) മലയാളം വിഭാഗത്തിലും റവ. സിബി തോമസ് (ജോർജിയ) ഇംഗ്ലീഷ് വിഭാഗത്തിലും എൽസി ജോസഫ് (ടെക്സസ്) വനിതാസമ്മേളനത്തിലും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ മിഷൻ സെമിനാറും രണ്ടുമണിമുതൽ സഹോദരിമാർക്കുള്ള യോഗവും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30നാണ്പൊതുയോഗം. ഞായറാഴ്ച രാവിലെ 9: 30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു. കൺവൻഷൻ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡണ്ട് ), റവ.ജയിംസ് എബ്രഹാം(വൈസ് പ്രസിഡണ്ട്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നിസാം (ജോയിൻറ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading