സുവിശേഷകൻ മാധവിനെ ബംഗാളിൽ ക്രൂരമായി കൊലപ്പെടുത്തി
ബംഗാൾ: സുവിശേഷം നിമിത്തം ഒരു രക്തസാക്ഷി കൂടി. വെസ്റ്റ് ബംഗാളിലെ ബാംഗുറ ജില്ലയിൽ ഗോവിന്ദപൂർ എന്ന വില്ലേജിൽ സുവിശേഷ പ്രവർത്തനം നടത്തിയിരുന്ന മാധവ് എന്ന സുവിശേഷകനാണ് കൊല്ലപ്പെട്ടത്. ഒരു സ്വതന്ത്ര ക്രൈസ്തവ സംഘടനയിലെ സുവിശേഷകൻ ആയിരുന്നു അദ്ദേഹം. സുവിശേഷകനായിരുന്ന മാധവിനെ സുവിശേഷ വിരോധികൾ പെട്രോൾ ഒഴിച്ച് ചുട്ടു കൊല്ലുകയായിരുന്നു. തന്റെ ഭാര്യയും മക്കളും വിശ്വാസത്തിൽ അല്ലായിരുന്നു. മകളുടെ കല്യാണത്തിന് വേണ്ടി രണ്ട് മണിക്കൂർ സമയത്തേക്ക് ഹിന്ദുവാകാൻ വീട്ടുകാരും ഗ്രാമവാസികളും നിർബന്ധിച്ചെങ്കിലും താൻ വഴങ്ങിയില്ല. അതെ തുടർന്നാണ് അസ്ഥിപോലും ശേഷിക്കാത്ത നിലയിൽ വിരോധികൾ അദ്ദേഹത്തെ കത്തിച്ചു കളഞ്ഞത്. സുവിശേഷം നിമിത്തം പീഡ അനുഭവിക്കുന്ന എല്ലാ മിഷ്ണറിമാരെയും പ്രാർത്ഥനയിൽ നമുക്ക് ഓർക്കാം. ബാംഗുറ ജില്ലയ്ക്കു വേണ്ടിയും അവിടെയുള്ള വിശ്വാസ സമൂഹത്തിന് വേണ്ടിയും പ്രത്യേകിച്ച് ബംഗാളിലെ സുവിശേഷ പ്രവർത്തനത്തിനായും പ്രാർത്ഥിക്കണമെ.