ബാംഗ്ലൂർ: ജീവമന്ന ഗ്ലോബൽ പ്രയർ മൂവ്മെൻ്റ് രണ്ടാമത് വാർഷിക കൺവൻഷൻ ജൂലൈ 23 ശനിയാഴ്ച മുതൽ 28 വ്യാഴാഴ്ച വരെ ഓൺലൈനിൽ നടക്കും. ഐ.പി.സി.കരിഷ്മ സെൻ്റർ പാസ്റ്റർ കെ വി ജോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ 10 മണിക്ക് ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും.
പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ ബേബി ജോൺസൺ കടബനാട്, പാസ്റ്റർമാരായ സുനിൽ ചാക്കോ, അജീഷ്, ഷൈൻ ജോർജ്, സുനില വർഗീസ്, ശ്രീലേഖ മാവേലിക്കര എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ഫ്രാൻസി ജോൺ (ബാംഗ്ലൂർ), ബിജോയ് ബാബു (മൈസൂർ), ആൽവിൻ റെജി (യു.എ.ഇ.), പാസ്റ്റർ ബിജി രാജൻ (ബാംഗ്ലൂർ), പാസ്റ്റർ ബിനു ജോൺ (ഡൽഹി), ഇവാ. എബിൻ അലക്സ് (കാനഡ), പാസ്റ്റർ രജ്ഞിത്ത് എബ്രഹാം (ഡൽഹി), ആശാ സുനിൽ (കോഴിക്കോട്), ഇവാഞ്ചലിൻ (ഡൽഹി), ജിറ്റി ജോൺ (കോട്ടയം) എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
പാസ്റ്റർ രവി രഹബോത്ത് (ബാംഗ്ലൂർ), പാസ്റ്റർ സാമുവൽ ഇടക്കുള (ഡൽഹി), പാസ്റ്റർ പ്രെയ്സ് ജോർജ് (യു എസ് എ) എന്നിവർ നേതൃത്വം നൽകുന്നു.
സൂം ഐഡി: 7556496688, പാസ്കോഡ്: 10101.